PlaceTubeThe places in YouTube travel videos, on a map

Karuveli Sarguna Natheshvarar Temple History in Malayalam#sarguneswarar #sargunapuram#karvili

Kshethra Dharsanam ·

Open in PlaceTube Watch on YouTube

Karuveli Sarguna Natheshvarar Temple History in Malayalam#sarguneswarar #sargunapuram#karvili

Places in this video

  1. കരുവേലി സർഗുണനാഥേശ്വരർ ക്ഷേത്രം ▶ 0:06

    അരുൾമിഘു സർവ്വാംഗസുന്ദരി സമേത സർഗുണനാഥേശ്വരർ തിരുക്കോവിൽ എന്ന ഈ ക്ഷേത്രം തമിഴ്നാട്ടിൽ തിരുവാരൂർ ജില്ലയിൽ അരസിലാറിന്റെ കരയിൽ കരുവേലി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവൻ സർഗുണനാഥേശ്വരനായും പാർവ്വതി സർവ്വാംഗസുന്ദരിയായും അനുഗ്രഹം ചൊരിയുന്നു.

  2. യമതീർത്ഥം ▶ 1:26

    മാർക്കണ്ടേയനെ വധിക്കാൻ എത്തിയ യമൻ വീശിയ പാശം ശിവലിംഗത്തിൽ സ്പർശിച്ച പാപം നീങ്ങാൻ ഇവിടെയുള്ള തീർത്ഥത്തിൽ നീരാടി ശിവഭഗവാനെ പൂജിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രം മുൻവശത്തുള്ള യമതീർത്ഥത്തിന് നടുവിൽ ശിവപ്രതിഷ്ഠയുണ്ട്.

  3. രാജഗോപുരം ▶ 3:56

    ഏകദേശം 1500 വർഷത്തോളം പഴക്കം കണക്കാക്കപ്പെടുന്ന മൂന്നു നില രാജഗോപുരത്തോടെ കിഴക്ക് ദർശനമായി ക്ഷേത്രം നിലകൊള്ളുന്നു. മനോഹരമായ പ്രവേശന കവാടം കടന്ന് അകത്തേക്ക് കയറിയാൽ രാജഗോപുരമാണ്.

  4. സർഗുണനാഥേശ്വരർ സന്നിധി ▶ 4:28

    രാജഗോപുരത്തിന് മുൻവശായി നന്ദിമണ്ഡപം, കൊടിമരം, ബലിപീഠം എന്നിവയുണ്ട്; പ്രധാന സന്നിധിയിൽ ശ്രീപരമേശ്വരൻ സർഗുണനാഥേശ്വരർ എന്ന നാമത്തിൽ സ്വയംഭൂ ശിവലിംഗ തിരുമേനിയായി കിഴക്കു ദർശനമായി അനുഗ്രഹം ചൊരിയുന്നു.

  5. സർവ്വാംഗസുന്ദരി അമ്പാൾ സന്നിധി ▶ 5:00

    അമ്പാൾ തനി സന്നിധിയിൽ കിഴക്കു ദർശനമായി സർവ്വാംഗസുന്ദരി, കാമാക്ഷി അമ്പാൾ എന്നീ നാമങ്ങളോടെ പുഞ്ചിരിവിരിയുന്ന അധരങ്ങളോടെ ഭക്തരുടെ പ്രാർത്ഥനകൾ കേൾക്കാൻ കാതോർത്തുകൊണ്ട് നിൽക്കുന്ന സുന്ദരമായ പ്രതിഷ്ഠയാണ്. ദേവിയെ ദർശിച്ചു പ്രാർത്ഥിക്കുന്നവർക്ക് വിവാഹഭാഗ്യം വേഗം സിദ്ധിക്കുമെന്നാണ് വിശ്വാസം.

Cities in these videos

Karuveli