Delhi Top 20 Places In Malayalam | Delhi Travel Guide Malayalam | ഡെൽഹിയിലെ ടോപ്പ് 20 സ്ത്ഥലങ്ങൾ
Open in PlaceTube Watch on YouTube
Places in this video
- യമുനാ ഘട്ട് ▶ 0:48
ആദ്യമായിട്ട് പോകേണ്ട സ്ഥലമാണ് യമുനാ ഘട്ട്. ഡൽഹി യാത്രയിൽ മസ്റ്റ് ആയിട്ടും കാണേണ്ട ഒരു സ്ഥലം തന്നെയാണ് യമുനാഘട്ട്. നൂറുകണക്കിന് സൈബീരിയൻ ഗേൾസ് നമുക്ക് ചുറ്റും പറന്നുയർന്ന ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.
- ജമാ മസ്ജിദ് ▶ 1:17
അടുത്തതായി ജമാ മസ്ജിദ്. പഴയ ഡൽഹിയുടെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന ജമാ മസ്ജിദ്. ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മസ്ജിദുകളിൽ ഒന്ന്.
- റെഡ് ഫോർട്ട് (ചെങ്കോട്ട) ▶ 1:53
മൂന്നാമത്തെ സ്ഥലമാണ് റെഡ് ഫോർട്ട്. മുഗൾ സാമ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഡൽഹിയിലെ ചെങ്കോട്ട. ഷാജഹാൻ ചക്രവർത്തി പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ അത്ഭുതം.
- ഇന്ത്യ ഗേറ്റ് ▶ 2:45
അതിൽ ഒന്നാമത് വരുന്നത് ഇന്ത്യ ഗേറ്റ് ആണ്. ഒന്നാം ലോക മഹായുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻബലി നൽകിയ പതിനായിരക്കണക്കിന് ഇന്ത്യൻ സൈനികരുടെ പേരുകൾ ഈ ചുവരികളിൽ കൊത്തി വെച്ചിട്ടുണ്ട്.
- രാഷ്ട്രപതി ഭവൻ ▶ 3:18
അഞ്ചാമത് വരുന്നത് രാഷ്ട്രപതി ഭവൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രൗഢിയും പരമാധികാരവും വിളിച്ചോതുന്ന വാസ്തുവിദ്യാ വിസ്മയം. 330 ഏക്കറിലധികം പരന്നുകിടക്കുന്ന ഈ കൊട്ടാര സദൃശ്യമായ കെട്ടിടത്തിൽ 340 മുറികളാണുള്ളത്.
- പാർലമെന്റ് ▶ 3:34
ആറാമത് പാർലിമെന്റ്. പാർലിമെന്റിലേക്കും സുപ്രീം കോർട്ടിലേക്കും നമുക്ക് സാധാരണക്കാർക്ക് പ്രവേശനം ഉണ്ടാവില്ല. പുറത്തുനിന്നാണെങ്കിൽ കൂടി പാർലമെന്റും സുപ്രീം കോർട്ടും മസ്റ്റ് ആയിട്ടും കാണണം.
- സുപ്രീം കോർട്ട് ▶ 3:40
ഏഴാമത് സുപ്രീം കോർട്ട്. പാർലിമെന്റിലേക്കും സുപ്രീം കോർട്ടിലേക്കും നമുക്ക് സാധാരണക്കാർക്ക് പ്രവേശനം ഉണ്ടാവില്ല. പുറത്തുനിന്നാണെങ്കിൽ കൂടി പാർലമെന്റും സുപ്രീം കോർട്ടും മസ്റ്റ് ആയിട്ടും കാണണം.
- പുരാന കില്ല ▶ 4:01
എട്ടാമതായിട്ട് വരുന്നതാണ് പുരാന കില്ല. ചരിത്രത്തിന്റെ ഒട്ടനവധി ഏടുകൾ മറഞ്ഞിരിക്കുന്ന ഡൽഹിയിലെ ഏറ്റവും പഴക്കമേറിയ കോട്ടകളിൽ ഒന്നാണ് പുരാന കില്ല.
- ഹുമയൂൺ ടോം ▶ 4:17
ഒമ്പതാമതായിട്ട് വരുന്നതാണ് ഹുമയൂൺ ടോം. മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിൻറെ പത്നി പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ മനോഹരമായ മന്ദിരം.
- അക്ഷാർദ്ദം ടെമ്പിൾ ▶ 4:43
10 അക്ഷാർദ്ദം ടെമ്പിൾ. പതിനായിരത്തോളം ശില്പികളും ഭക്തരും ചേർന്ന് അഞ്ചു വർഷം കൊണ്ട് നിർമ്മിച്ച ഈ പുണ്യഭൂമി ലോകത്തിലെ ഏറ്റവും വലിയ സമഗ്ര ഹിന്ദു ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നാണ്.
- അഗ്രസൻകി ബാവലി ▶ 5:13
പതിനൊന്നാമത് പോകേണ്ടതാണ് അഗ്രസൻകി ബാവലി. 14ാം നൂറ്റാണ്ടിൽ പുനർനിർമ്മിച്ച ഈ ജലസംഭരണിക്ക് 60 മീറ്റർ നീളവും 108 പടവുകളും ഉണ്ട്. നിരവധി ബോളിവുഡ് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
- ലോട്ടസ് ടെമ്പിൾ ▶ 5:45
12 ലോട്ടസ് ടെമ്പിൾ. ബഹായി മതവിശ്വാസികളുടെ പ്രാർത്ഥനാ മന്ദിരമായ ഇത് വിരിഞ്ഞുനിൽക്കുന്ന ഒരു താമരപ്പൂവിന്റെ ആകൃതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
- ലോദി ഗാർഡൻ ▶ 6:14
നെക്സ്റ്റ് വരുന്നത് ലോദി ഗാർഡൻ. 90 ഏക്കറിൽ അധികം പരന്നുകിടക്കുന്ന ഈ പാർക്ക് വെറുമൊരു പൂന്തോട്ടമല്ല. 15ചാം നൂറ്റാണ്ടിലെ ലോദി സയ്യിദ് രാജവംശങ്ങളുടെ ചരിത്രം ഉറങ്ങുന്ന ഒരിടം കൂടിയാണിത്.
- കുത്തബ് മിനാർ ▶ 6:46
അടുത്തതായിട്ട് ലോകത്തിലെ പ്രശസ്തമായിട്ടുള്ള കുത്തബ് മിനാർ. 73 മീറ്റർ അധികം ഉയരമുള്ള ഈ അഞ്ചു നില ഗോപുരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കല്ലിൽ തീർത്ത മിനാരമാണ്.
- രാജ്ഘട്ട് ▶ 7:08
ഇനി നമുക്ക് പോകാം നേരെ രാജ്ഘട്ടിലേക്ക്. യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിരമണീയമായ സ്ഥലത്താണ് നമ്മുടെ രാഷ്ട്രപിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കറുത്ത മാർബിൾ സ്മാരകം ഉള്ളത്.
- ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം ▶ 7:42
പതിനാറാമതായിട്ട് വരുന്നത് ഇന്ദിരാഗാന്ധി മ്യൂസിയം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഒഫീഷ്യൽ വസതിയായിരുന്ന ഇന്നത്തെ ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം.
- നിസാമുദ്ദീൻ ദർഗ ▶ 8:30
17ാമതായിട്ട് ഖവാലി സംഗീതം ഒഴുകുന്ന നിസാമുദ്ദീൻ ദർഗയിലേക്ക് പോകാം. പതിനാലാം നൂറ്റാണ്ടിലെ പ്രശസ്ത സൂഫിവര്യനായ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയുടെ അന്ത്യവിശ്രമ സ്ഥലമാണിത്.
- സഫ്ദർജംഗ് ടോം ▶ 9:16
പതിനെട്ടാമത്തെ സ്ഥലം എന്ന് പറയുന്നത് സഫ്ദർജംഗ് ടോം. 18ാം നൂറ്റാണ്ടിൽ അവധിലെ നവാബായിരുന്ന സഫ്ദർജംഗിന്റെ സ്മരണക്കായി നിർമ്മിച്ചതാണ് ഈ ചരിത്രസ്മാരകം.
- ചാന്ദിനി ചൗക്ക് ▶ 10:02
ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ മാർക്കറ്റുകളിൽ ഒന്നാണ് ചാന്ദിനി ചൗക്ക്. ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ മാർക്കറ്റുകളിൽ ഒന്നാണ്. വിവാഹവസ്ത്രങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്.
- സരോജിനി നഗർ മാർക്കറ്റ് ▶ 10:19
രണ്ടാമത് വരുന്നതാണ് സരോജിനി നഗർ മാർക്കറ്റ്. വിലക്കുറവിൽ ട്രെൻഡിങ് വസ്ത്രങ്ങളും ഫാഷൻ ആക്സസറീസും വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഒരു സ്ഥലമാണിത്.
- ചോർബസാർ ▶ 10:36
മൂന്നാമതായി വരുന്നത് ഒരുപാട് കുപ്രസിദ്ധി ആർജ്ജിച്ച ഡൽഹി ചോർബസാർ. പഴയ ഡൽഹിയിലെ ജമാ മസ്ജിദിനും ചെങ്കോട്ടക്കും സമീപം ഞായറാഴ്ചകളിൽ പുലർച്ചെ മാത്രം സജീവമാകുന്ന ഒരു പ്രത്യേക മാർക്കറ്റ് ആണിത്.
- മീനാ ബസാർ ▶ 11:00
അടുത്തതായി നമ്മൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് മീനാ ബസാർ. ഡൽഹിയിലെ ഏറ്റവും ചരിത്രപ്രാധാന്യവും പ്രശസ്തവുമായ മാർക്കറ്റ്. പഴയ ഡൽഹി ചെങ്കോട്ടക്കും ജമാ മസ്ജിദിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
- മുഹബ്ബത്ത് കി സർബത്ത് ▶ 11:58
നമ്മൾ മലയാളികൾക്ക് സുപരിചിതമായിട്ടുള്ള മുഹബ്ബത്ത് കി സർബത്തിന്റെ ഇഷ്ടംപോലെ ഷോപ്പുകൾ ഇവിടെ കാണാൻ പറ്റും.
- ഷാഹി തുകട ▶ 11:58
പിന്നെ ഒന്ന് ഷാഹി തുകട എന്ന് പറയുന്ന ഈ ഒരു ഷോപ്പാണ്. ഇവിടെ ഒരുപാട് വെറൈറ്റി ഐറ്റംസ് ഉണ്ട്.
- ഹാജി മുഹമ്മദ് ഹുസൈൻ ▶ 12:17
ഈ ഒരു ഷോപ്പ് നിങ്ങൾ Instagramമിൽ കണ്ടിട്ടുണ്ടാവും. ഈ ഹാജി മുഹമ്മദ് ഹുസൈൻ എന്ന് പറയുന്നിട്ട് ഈ ഒരു ഷോപ്പ്. ഈ ഒരു കാക്ക ഇവിടെ ഇരുന്നിട്ട് ഇങ്ങനെ മുറുക്കുകയും ചെയ്യും ചിക്കൻ ഉണ്ടാക്കുകയും ചെയ്യും.
- അസ്ലം ചിക്കൻ ▶ 12:28
ഇവിടുത്തെ ഫേമസ് ആയിട്ടുള്ള മറ്റൊരു ഷോപ്പാണ് ഈ ഒരു അസ്ലം ചിക്കൻ എന്ന് പറഞ്ഞില്ലത്. ബട്ടർ കൊണ്ടുള്ള ഒരു കളിയാണിത്. വന്നു കഴിഞ്ഞാൽ ഇതൊക്കെ ഒന്ന് ജസ്റ്റ് ട്രൈ ചെയ്തു നോക്കൂ.